ദുബായ്: കുട്ടികളെ സ്വീകരിക്കാന്‍ ദുബായിലെ സ്‌കൂളുകൾ ഒരുങ്ങി. രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ഞായറാഴ്ച മുതല്‍ സജീവമാകും.
ALSO READ: വിവാഹാഭ്യർത്ഥന നിരസിച്ച ലൈംഗിക തൊഴിലാളിയുടെ അരുംകൊല; യുവാവ് അറസ്റ്റിൽ
കുട്ടികളെ സ്വീകരിക്കാന്‍ ചിലയിടങ്ങളില്‍ അലങ്കാരങ്ങളുമുണ്ട്. ഏതാനും ദിവസങ്ങളായി സ്‌കൂളുകളില്‍ നടന്നുവരുന്ന അറ്റകുറ്റപ്പണികളും മിനുക്കുപണികളുമെല്ലാം കഴിഞ്ഞു. രാജ്യത്തെ വിവിധ സ്‌കൂളുകളിലായി എട്ടുലക്ഷത്തോളം കുട്ടികളാണ് വീണ്ടും ക്ലാസ് മുറികളിലേക്ക് കടക്കുന്നത്. ഇതോടെ റോഡുകളിലെ വാഹനഗതാഗതവും കൂടും. കാലത്തും ഉച്ചതിരിഞ്ഞുമുള്ള ചില റോഡുകളിലെ ഗതാഗതക്കുരുക്കും തിരിച്ചെത്തും.
ALSO READ: ഭരണരംഗത്ത് അഴിച്ചുപണി; സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ച് സല്‍മാന്‍ രാജാവ്
സ്‌കൂള്‍ തുറക്കുന്ന ദിവസം സീറോ ആക്‌സിഡന്റ് ദിനമാക്കി മാറ്റാന്‍ ദുബായ് പോലീസ് ആഹ്വാനം ചെയ്‌തു. ദുബായ് പോലീസിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ പ്രതിജ്ഞയെടുത്ത് അപകടരഹിതദിനത്തില്‍ അണിചേരാനാണ് ദുബായ് പോലീസ് ആവശ്യപ്പെടുന്നത്. www.dubaipolice.gov.ae. എന്ന വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈന്‍ പ്രതിജ്ഞയെടുക്കാം.
Post Your Comments