തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കഴിയുന്ന ശിവരഞ്ജിത്തും നസീമും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയനാക്കാനാണ് പുതിയ തീരുമാനം.
ALSO READ: ഓണത്തിന് കെ.എസ്.ആർ.ടി.സി കൂടുതൽ അന്തർസംസ്ഥാന സർവീസ് നടത്തും : സർവീസുകളും സമയക്രമവും
കേസിലെ മൂന്നും നാലും അഞ്ചും പ്രതികളായ പ്രണവ്, സഫീർ, പൊലീസുകാരനായ ഗോകുൽ എന്നിവരെ കൂടി പിടികൂടി ചോദ്യം ചെയ്തശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.
നിലവിൽ പ്രതിപ്പട്ടികയിലുളള അഞ്ചുപേരെയും നുണ പരിശോധനയ്ക്ക് വിധേയരാക്കി സത്യം കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ സഫീർ ക്രൈംബ്രാഞ്ച് മുമ്പാകെ കീഴടങ്ങാനാണ് സാദ്ധ്യത.ഗോകുലിനെ പിടികൂടാൻ രണ്ട് ദിവസം മുമ്പും ക്രൈംബ്രാഞ്ച് കല്ലറയിലെ ഇയാളുടെ വീട്ടിലും ബന്ധുവീട്ടിലും എത്തിയിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളിൽ ഒന്ന് സ്വന്തം വീട്ടിലും മറ്റൊന്ന് ബന്ധുവീട്ടിലും നിന്ന് പൊലീസ് കണ്ടെത്തി.
സൈബർ പൊലീസ് സഹായത്തോടെ ഫോൺ നിരീക്ഷിച്ചാണ് ക്രൈംബ്രാഞ്ച് ഇവിടെ എത്തിയത്. പരീക്ഷാ തട്ടിപ്പിൽ ഗോകുലിന്റെ പേര് വിവരം വെളിപ്പെട്ടദിവസം രാവിലെ ഡ്യൂട്ടിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇയാളെപ്പറ്റി യാതൊന്നും അറിയില്ലെന്നാണ് വീട്ടുകാർ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.
പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കഴിയുന്ന ശിവരഞ്ജിത്തിനെയും നസിമിനെയും അന്വേഷണ സംഘം ഇന്നലെ രാത്രിയും ആവർത്തിച്ച് ചോദ്യം ചെയ്തു. പരീക്ഷാ ദിവസം പരീക്ഷയ്ക്കും പോകും മുമ്പും ശേഷവും പാളയത്ത് തങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ഇവർ വെളിപ്പെടുത്തി.
Post Your Comments