മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മുംബൈയിലെ കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. ഗിര്‍ഗൗം മെട്രോപോളിറ്റന്‍ കോടതിയാണ് ഒക്ടോബര്‍ 3 ന് മുന്‍പായി കോടതിക്ക് മുമ്പാകെ ഹാജരാകാന്‍ രാഹുലിനോട് ആവശ്യപ്പെട്ടത്.മോദിയെ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന് വിശേഷിപ്പിച്ചെന്നതാണ് കേസിന് ആധാരം. റഫാല്‍ കരാറുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം.
ALSO READ: റോഡ് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി കീശകീറും- പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍
മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവായ മഹേഷ് ശ്രിശ്രിമല്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കാതെ ഇന്ത്യയിലെ കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന പരിഹാസം രാഹുല്‍ ട്വീറ്റ് ചെയ്തത്. രാഹുലിന്റെ പരിഹാസം പ്രധാനമന്ത്രിയെ മാത്രമല്ല ബി.ജെ.പി പ്രവര്‍ത്തകരെയാകെ പരിഹസിക്കുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്.
ALSO READ: പ്രധാനമന്ത്രിയുടെ ഭാഷാ ചലഞ്ച് ആദ്യം ഏറ്റെടുത്ത ശശി തരൂരിനെ ട്രോളി കെ. സുരേന്ദ്രൻ
ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് മോദിക്കും ബിജെപിക്കുമെതിരെ നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങളും മോശം പരാമര്‍ശങ്ങളും രാഹുല്‍ ഗാന്ധി നടത്തിയിരുന്നു. നിരവധി അപകീര്‍ത്തി കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി മോദിയെ ലക്ഷ്യം വെച്ചുള്ള രാഹുലിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് പോലുള്ള പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
Post Your Comments