തിരുവനന്തപുരം: വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാര്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ അവബോധം സൃഷ്ടിക്കാന്‍ ബോധവത്കരണവുമായി നോർക്ക റൂട്ട്സ്.വിദേശകാര്യ മന്ത്രാലയവും നോര്‍ക്ക റൂട്ട്‌സും ചേര്‍ന്ന് പഞ്ചായത്ത് തലം മുതല്‍ ബോധവത്ക്കരണം നടത്തുമെന്ന് വിദേശകാര്യ മന്ത്റാലയം അഡിഷണല്‍ സെക്രട്ടറി അമൃത് ലുഗനും ഡയറക്ടര്‍ കേണല്‍ രാഹുല്‍ദത്തും അറിയിച്ചു. കേരളത്തില്‍ കുടുംബശ്രീയെ ബോധവത്കരണത്തിന് ഉപയോഗിക്കും.
Read also: വിദേശത്ത് ജോലി തേടുന്നവര്‍ക്ക് നേരെയുള്ള ചൂഷണം തടയുവാൻ മുൻകരുതലുമായി വിദേശകാര്യ വകുപ്പും നോർക്കയും
മൂന്നു വര്‍ഷത്തിനിടെ വ്യാജ ഏജന്റുമാരെപ്പറ്റി രാജ്യത്താകെ 16000ത്തിലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്. 64 കേസുകള്‍ കേരള പൊലീസിന് കൈമാറി. 15 കേസുകളില്‍ പ്രോസിക്യൂഷന് അനുമതി നല്‍കി. സാമൂഹമാധ്യമങ്ങളിലൂടെയും വ്യാപക തട്ടിപ്പാണ് നടക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments