പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷാ ചലഞ്ച് ആദ്യം ഏറ്റെടുത്ത ശശി തരൂരിനെ ട്രോളി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഒരു ദിവസം ഒരു ഭാഷയിലെ ഒരു വാക്ക് പഠിക്കാമെന്ന നിര്‍ദേശത്തിന് പ്രധാനമന്ത്രിക്ക് ബഹുസ്വരത എന്ന് അര്‍ഥം വരുന്ന Pluralism എന്ന വാക്കാണ് ശശി തരൂര്‍ നിര്‍ദേശിച്ചത്. ഇതിന് മറുപടിയായി Pluralism കൊണ്ട് Marital Pluralism ( ഒന്നിലധികം വിവാഹങ്ങള്‍) എന്ന് കൂടിയാവാം തരൂര്‍ ഉദ്ദേശിച്ചതെന്നാണ് കെ സുരേന്ദ്രൻ വ്യക്തമാക്കിയത്.
മനോരമ ന്യൂസ് കോൺക്ലേവിലാണ് ഒരു ദിവസം ഏതെങ്കിലും ഇന്ത്യൻ ഭാഷയിലെ ഒരു വാക്ക് കൂടി അധികമായി പഠിക്കണം എന്നു പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രസംഗം അവസാനിപ്പിച്ചത് . ഇത് ഏറ്റെടുത്താണ് ശശി തരൂർ ബഹുവചനം എന്ന വാക്ക് പരിചയപ്പെടുത്തിയത്.
When @ShashiTharoor chooses #pluralism as the starting word for #LanguageChallenge, I suppose he might have meant #MaritalPluralism too!
— K Surendran (@surendranbjp) August 30, 2019
Post Your Comments