
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ വിജയിച്ചത് തരൂരിന്റേയോ കോണ്‍ഗ്രസിന്റേയോ മിടുക്കല്ല. നരേന്ദ്രമോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണം.. ഓക്സ്ഫോഡ് ഇംഗ്ളീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു. അതേസമയം, ശശി തരൂരിന്റെ മോദി സ്തുതിയെ എതിര്‍ത്ത തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച മുൻനിലപാട് മാറ്റാതെ ശശി തരൂര്‍ എംപി
മോദി സ്തുതിയെ എതിര്‍ക്കുന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. ശശി തരൂരിന്റെ വിശദീകരണം കണ്ടിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയപ്പോഴും താന്‍ ബിജെപി സഹായം തേടിയിട്ടില്ല. 10 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ ഒരു ബിജെപിക്കാരനും പുകഴ്ത്തിയിട്ടില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
Post Your Comments