കോട്ടയം: പാലായിൽ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ജോസഫ് നിലപാട് കടുപ്പിച്ചു. അതേസമയം പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി.
ALSO READ: വിവാഹാഭ്യർത്ഥന നിരസിച്ച ലൈംഗിക തൊഴിലാളിയുടെ അരുംകൊല; യുവാവ് അറസ്റ്റിൽ
ചിഹ്നത്തിന്റെ കാര്യത്തിലും നാളെ തീരുമാനമുണ്ടാകും. പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഇരുവിഭാഗവും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിനായി ഇന്ന് യുഡിഎഫ് ഉപസമിതി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഇരുവിഭാഗങ്ങളും സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
പി ജെ ജോസഫിന്റെ നേതൃത്വം അംഗീകരിച്ചാല്‍ മാത്രമെ രണ്ടില ചിഹ്നം നല്‍കൂ എന്ന നിലപാടിലാണ് ഇവര്‍. എന്നാല്‍ സ്ഥാനാര്‍ത്ഥിയും ചിഹ്നവും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും പുറത്ത് നിന്നുള്ള ആരും അതില്‍ ഇടപെടേണ്ടെന്നും ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്.
Post Your Comments