Latest NewsOman

ഒമാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് നിർദേശങ്ങളുമായി അധികൃതർ

മസ്‌ക്കറ്റ്: ഒമാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് നിർദേശങ്ങളുമായി അധികൃതർ. അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് സഹായമെത്തിക്കുന്നതിനായി എല്ലാ ഇന്ത്യന്‍ പൗരന്മാരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ദീര്‍ഘകാലമായി ഒമാനില്‍ താമസിക്കുന്നവരും ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്ക് എത്തിയവരും രജിസ്റ്റർ ചെയ്യണം. www.indemb-oman.gov.in/register.php എന്ന വെബ്‍സൈറ്റിലൂടെ ഓൺലൈനായും രജിസ്റ്റർ ചെയ്യാം.

Read also: പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം

പാസ്‍പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള പേര്, പാസ്‍പോര്‍ട്ട് നമ്പര്‍, പാസ്‍പോര്‍ട്ട് അനുവദിച്ച തീയ്യതി, പാസ്‍പോര്‍ട്ടിന്റെ കാലാവധി കഴിയുന്ന ദിവസം, തൊഴില്‍, ഒമാനില്‍ താമസിക്കുന്നതിന്റെ ഉദ്ദേശം, ഒമാനിലെത്തിയ തീയ്യതി എന്നീ വിവരങ്ങൾ നൽകേണ്ടിവരും. കൂടാതെ എല്ലാ ഇന്ത്യക്കാരും അവര്‍ ഒമാനില്‍ താമസിക്കുന്ന വിലാസവും എംബസിയെ അറിയിക്കണം. എന്തെങ്കിലും കാരണവശാല്‍ ഒമാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായം ആവശ്യമുണ്ടാവുകയാണെങ്കില്‍ കാലതാമസം ഒഴിവാക്കാനാണ് വിവരശേഖരണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button