Latest NewsIndia

അനധികൃത സ്വത്ത് സമ്പാദനം; ചിദംബരത്തിന് പിന്നാലെ ഡി.കെ ശിവകുമാറും കുരുക്കില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു

ബെംഗളൂരു: പി. ചിദംബരത്തിനു പിന്നാലെ കര്‍ണ്ണാടക കോണ്‍ഗ്രസ്സ് നേതാവ് ഡി കെ ശിവകുമാറിനും എന്‍ഫോഴ്‌സ്‌മെന്റിന്റെ കുരുക്ക്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ ചോദ്യം ചെയ്തു. ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍വച്ചായിരുന്നു ചോദ്യം ചെയ്യല്‍.

വെള്ളിയാഴ്ച വൈകീട്ടോടെ രാജ്യതലസ്ഥാനത്ത് എത്തിയ ശിവകുമാര്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരായി. അനുയായികള്‍ക്കൊപ്പമാണ് ശിവകുമാര്‍ ഓഫീസില്‍ എത്തിയത്. എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് നാലാഴ്ചത്തെ സംരക്ഷണം തേടി ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തേ ഹൈക്കോടതി തളളിയിരുന്നു. അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

ALSO READ: ‘വരും തലമുറയ്ക്ക് ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ സ്വന്തം ജീവിതം ഹോമിച്ച ധീരന്‍’; വൈക്കം ഗോപകുമാറിനെ അനുസ്മരിച്ച് ഒരു കുറിപ്പ്

കഴിഞ്ഞദിവസം എന്‍ഫോഴ്‌സ്‌മെന്റ് ശിവകുമാറിന്റെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ തനിക്കെതിരായ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ റെയ്ഡ് നടത്തിയത്. തനിക്കെതിരായ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ആ ഗൂഢാലോചന നേരിടാന്‍ താന്‍ തയ്യാറാണെന്നുമാണ് ശിവകുമാര്‍ പറഞ്ഞത്. ചോദ്യം ചെയ്യലിന് എത്തുമെന്ന് താന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചിരുന്നതാണെന്നും എന്നാല്‍ നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ തനിക്ക് അവകാശമുണ്ടെന്നും പറഞ്ഞ ശിവകുമാര്‍ നിയമപരവും രാഷ്ട്രീയമായി താന്‍ കേസിനെ നേരിടുമെന്നും ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനയാണെന്നും ആരോപിച്ചിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഏതു ഗൂഢാലോചനയും നേരിടാന്‍ തയ്യാറുമാണാണ് ശിവകുമാര്‍ അറിയിച്ചത്.

ALSO READ: മത വിശ്വാസവും മത വിമര്‍ശനവും പ്രണയവും കാരണം സഹോദരന്മാര്‍ പീഡിപ്പിക്കുന്നു; തനിക്ക് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി

തന്നെയും തന്റെ കുടുംബത്തെയും പാര്‍ട്ടിയേയും എല്ലാ വിധത്തിലും അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഏത് ഏജന്‍സിയ്ക്കും മറുപടി നല്‍കാന്‍ തയ്യാറാണെന്നും പറഞ്ഞ ശിവകുമാര്‍ ഇതിനകം തന്നെ 130 കോടി രൂപയുടെ വരുമാനം താന്‍ കാണിക്കുകയും നികുതി അടയ്ക്കുകയും ചെയ്തിരുന്നുവെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി പല ഏജന്‍സികളും ചേര്‍ന്ന് തങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണെന്നും പറഞ്ഞു.

കര്‍ണാടക കോണ്‍ഗ്രസിലെ ‘ട്രബിള്‍ ഷൂട്ടര്‍’ എന്നാണ് ശിവകുമാര്‍ അറിയപ്പെടുന്നത്. കുമാരസ്വാമി സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോള്‍ എം.എല്‍.എമാരെ ഒപ്പംനിര്‍ത്താന്‍ മുന്നിട്ടിറങ്ങിയെങ്കിലും വിശ്വാസ വോട്ടില്‍ സര്‍ക്കാര്‍ വീണു. കഴിഞ്ഞ വര്‍ഷം സെപ്ംബറിലാണ് ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തത്. നികുതി വെട്ടിപ്പിനും ഹവാല ഇടപാടുകള്‍ക്കും കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button