
ഷെഞ്ജെന്‍(ചൈന): രോഗികള്‍ക്ക് കൃത്യസമയം ചികിത്സ ലഭിക്കാനായി വിശ്രമമില്ലാതെ തുടര്‍ച്ചയായി ഏഴ് ശസ്ത്രക്രിയ ചെയ്ത ഡോക്ടർ ഒടുവിൽ ഉറങ്ങിവീണു. ചൈനയിലാണ് സംഭവം. ഷെഞ്ജെനിലെ ലോങ്ങാങ് സെന്‍ട്രല്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിയാക് വിഭാഗത്തിലെ സര്‍ജനായ ഡേ യുവാണ് വിലെ അഞ്ച് മണി മുതല്‍ വൈകുന്നേരം എട്ട് മണിവരെ തുടർച്ചയായി ശസ്ത്രക്രിയകൾ ചെയ്തത്. ഓര്‍ത്തോ വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടറാണ് ഡേ യു.
Read also: കടുത്ത വയറുവേദനയുമായി യുവതി ആശുപത്രിയിൽ : സി ടി സ്കാന്‍ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി : കാരണമിങ്ങനെ
പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച ശസ്ത്രക്രിയയ്ക്കിടയില്‍ ഒന്നു വിശ്രമിക്കാന്‍ കഴിയാതിരുന്ന ഡേ യു ഏഴാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഒന്ന് ഇരിക്കാന്‍ തീരുമാനിച്ചു. ഓപ്പറേഷന് തിയറ്ററില്‍ നിലത്ത് ടേബിളില്‍ ചാരിയിരുന്ന ഡോക്ടര്‍ ഉറങ്ങിപ്പോവുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഡോക്ടറുടെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. പിന്നീട് വീണ്ടും തന്റെ ജോലിയിലേക്ക് അദ്ദേഹം കടക്കുകയുണ്ടായി. എന്തായാലും ശരീരത്തിന്റെ ക്ഷീണം വകവയ്ക്കാതെ ചികിത്സ തുടര്‍ന്ന ഡോക്ടറെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
Post Your Comments