KeralaLatest News

ഹൈറേഞ്ചിലെ സര്‍ക്കാര്‍ ഭൂമിയില്‍ ടെന്റടിച്ച് അനാശാസ്യവും ഡിജെ പാര്‍ട്ടിയും : സബ്കലക്ടര്‍ രേണു രാജ് ഇടപെട്ട് കത്തിച്ചു കളഞ്ഞു

മൂന്നാര്‍ : ഹൈറേഞ്ചിലെ സര്‍ക്കാര്‍ ഭൂമിയില്‍ ടെന്റടിച്ച് അനാശാസ്യവും ഡിജെ പാര്‍ട്ടിയും , സബ്കലക്ടര്‍ രേണു രാജ് ഇടപെട്ട് കത്തിച്ചു കളഞ്ഞു. സബ്കലക്ടര്‍ ഡോ.രേണു രാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് റവന്യു ഉദ്യോഗസ്ഥരും ഭൂസംരക്ഷണ സേനയും നടത്തിയ പരിശോധനയിലാണ് പള്ളിവാസല്‍ കല്ലാറില്‍ നിന്ന് 5 കിലോമീറ്റര്‍ ദൂരെ മലമുകളില്‍ മൂലേപ്പള്ളി എന്ന സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രം കണ്ടെത്തിയത്.

ഇവിടെ എത്തുന്നവര്‍ക്ക് തങ്ങുന്നതിനായി 2 വലിയ താല്‍ക്കാലിക ഷെഡ്ഡുകളും വിദേശ നിര്‍മിതമായ 8 ടെന്റുകളും സ്ഥാപിച്ചിരുന്നു. സൗരോര്‍ജ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇവിടെ എത്തുന്നവര്‍ക്ക് മദ്യവും ലഹരി മരുന്നുകളും വിതരണം ചെയ്തിരുന്നതായും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
സ്‌പെഷല്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.ഷെഫീക്കിന്റെ നേതൃത്വത്തില്‍ ഭൂസംരക്ഷണ സേനയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഈ കേന്ദ്രം കണ്ടെത്തിയത്. ഇവിടെ ഉണ്ടായിരുന്ന ഷെഡ്ഡുകളും ടെന്റുകളും തീയിട്ട് നശിപ്പിച്ചു. ഉദ്യോഗസ്ഥരെ കണ്ട് ഇവിടെ ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. കോതമംഗലം സ്വദേശി ആണ് ഈ കേന്ദ്രം നടത്തിയിരുന്നത് എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button