Latest NewsInternational

ഓമനിച്ചു വളര്‍ത്തിയിരുന്ന പാമ്പ് ഉടമയെ പറ്റിച്ച് രക്ഷപെട്ടു; ഭീതിയില്‍ ഒരു നഗരം

 

ബര്‍ലിന്‍: ഉടമയെ പറ്റിച്ച് രക്ഷപെട്ട മൂര്‍ഖന്‍ പാമ്പ് മൂലം അഞ്ച് ദിവസമായി ഭീതിയിലാണ് ഒരു നഗരം.. ജര്‍മനിയിലെ ഹേര്‍ണെയിലാണ് സംഭവം. പാട്രിക് എന്നയാള്‍ വളര്‍ത്തിയതെന്ന് കരുതുന്ന പാമ്പാണ് ഇയാളുടെ കയ്യില്‍ നിന്നും രക്ഷപെട്ട് നഗരത്തിലെ ജനവാസ മേഖലകളില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി ഈ പാമ്പ് വാര്‍ത്തകളില്‍ നിറയുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഈ മൂര്‍ഖന്‍ ഇപ്പോള്‍ വാര്‍ത്തയാണ്. ന്യൂയോര്‍ക്ക് ടൈംസ് വരെ ജര്‍മന്‍ മൂര്‍ഖനെപ്പറ്റിയുള്ള വാര്‍ത്ത നല്‍കിയിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളാകട്ടെ ലൈവ് റിപ്പോര്‍ട്ടിങ്ങും നല്‍കുന്നുണ്ട്.

ALSO READ: ഡിജിപിക്കെതിരായ വിവാദ പരാമര്‍ശം; നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ അനുമതി

COBRA

നിരവധി പ്രദേശവാസികളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലുവീടുകളില്‍ നിന്നുള്ളവരെയാണ് മാറ്റിതാമസിപ്പിച്ചത്. ഈ വീടുകളില്‍ മൂര്‍ഖന്‍ ഉണ്ടെന്നാണ് സുരക്ഷവൃത്തങ്ങളുടെ നിഗമനം. പാമ്പിനെ കൊലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ന് അന്തിമ തീരുമാനം നഗരസഭ കൈകൊള്ളുമെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ALSO READ: ഡിജിപിക്കെതിരായ വിവാദ പരാമര്‍ശം; നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ അനുമതി

മൂര്‍ഖനെ കൊലപ്പെടുത്താന്‍ വിഷവായു വീടുകള്‍ക്ക് ഉള്ളിലേക്ക് കയറ്റിവിടുന്ന രീതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ കൃത്യത്തിന് സര്‍ക്കാര്‍ അനുമതി വേണം. ഇതിന് ഏറെ ചിലവുവരുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷം യൂറോ ചിലവുള്ള കൃത്യമാണിത്. അതേ സമയം മൂര്‍ഖനെ ലഭിക്കാത്തത് തദ്ദേശ വാസികള്‍ക്കിടയില്‍ വലിയ അമര്‍ഷം ഉണ്ടാക്കുന്നുണ്ട്. അതേ സമയം പാമ്പിന്റെ ഉടമ പാട്രികിനെ കാണാനില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാമ്പിനെ കണ്ടെത്താന്‍ നടത്തുന്ന പ്രക്രിയയുടെ ചിലവ് ഇയാള്‍ വഹിക്കേണ്ടിവരും എന്ന അഭ്യൂഹമാണ് ഇയാളെ അപ്രത്യക്ഷനാകാന്‍ പ്രേരിപ്പിച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button