ഡെറാഡൂൺ: ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. ഡെറാഡൂണിലാണ് കൊല നടന്നത്. 485 കോടി രൂപയുടെ ബിറ്റ്കോയിൻ ഇടപാട് ഇയാൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
ALSO READ: നെഹ്റു ട്രോഫി വള്ളംകളിയില്‍ ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം നടുഭാഗം ചുണ്ടൻ ജേതാക്കൾ
മലപ്പുറം വടക്കൻപാലൂർ മേലേപീടിയേക്കൽ സ്വദേശി അബ്ദുൾ ഷുക്കൂറാണ് (24) കൊല്ലപ്പെട്ടത്. ആശുപത്രിയുടെ എമർജൻസി വിഭാഗത്തിൽ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് കൊലയാളികൾ സ്ഥലം വിടുകയായിരുന്നു.രണ്ട് ബിറ്റ്കോയിൻ എക്സ്ചേഞ്ചുകൾ ഇയാൾ നടത്തിയിരുന്നു.
ALSO READ: പാലാ ഇടതുമുന്നണി സ്ഥാനാർത്ഥി നിസ്സാരക്കാരനല്ല; മാണി സി കാപ്പന്റെ പേരിലുള്ള കേസുകൾ ഇവയാണ്
ഷുക്കൂറിനെ ആശുപത്രിയിലെത്തിച്ച അഞ്ചു പേരെ ഡെറാഡൂൺ പൊലീസ് അറസ്റ്റു ചെയ്തു. ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ ഷുക്കൂർ മരിച്ചിരുന്നു. ഷുക്കൂറിന്റെ ബിസിനസ് പങ്കാളികളാണു കൊല നടത്തിയതെന്നു കരുതുന്നു. മലയാളികളായ പത്തു പേർ ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഡെറാഡൂൺ സീനിയർ പൊലീസ് സൂപ്രണ്ട് അരുൺ മോഹൻ ജോഷി പറഞ്ഞു.
Post Your Comments