ക്രിപ്റ്റോ കറൻസി നിരോധനവുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ക്രിപ്റ്റോയുടെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ആർബിഐ സർക്കാറിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമനാണ് അറിയിച്ചിട്ടുള്ളത്. ലോക്സഭയിൽ ക്രിപ്റ്റോ കറൻസിയുമായുള്ള ബന്ധപ്പെട്ടുള്ള മറുപടി പറയുകയായിരുന്നു ധനമന്ത്രി.
രാജ്യത്തെ എല്ലാ കറൻസികളും കേന്ദ്ര ബാങ്കുകളോ സർക്കാറുകളോ ആണ് പുറത്തിറക്കേണ്ടത്. എന്നാൽ, ക്രിപ്റ്റോ കറൻസികളെ കറൻസിയുടെ വിഭാഗത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ ആർബിഐ വ്യക്തമാക്കിയിരുന്നു. കൂടാതെ, വെർച്വൽ കറൻസികൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് ആർബിഐ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 2018 ഏപ്രിൽ 6 ന് ഇറക്കിയ സർക്കുലറിലാണ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉളള വിലക്കുകളെ കുറിച്ച് പരാമർശിച്ചിട്ടുള്ളത്.
ക്രിപ്റ്റോ ഇടപാടുകൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്താൻ അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. അതിരുകളില്ലാത്ത ഇടപാടുകളാണ് ക്രിപ്റ്റോ കറൻസികൾക്ക് ഉള്ളത്. അതിനാൽ, ഉടൻ തന്നെ ഫലപ്രദമായ നിയമനിർമ്മാണം ക്രിപ്റ്റോ കറൻസികൾക്ക് ഏർപ്പെടുത്തുമെന്നാണ് സൂചന.
Post Your Comments