തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളായ അച്ചന്മാരേയും കന്യാസ്ത്രീയേയും രക്ഷിയ്ക്കാന്‍ പൊലീസും മഠവും ഒത്തുകളിച്ചു. അഭയകേസില്‍ വീണ്ടും നിര്‍ണായക വെളിപ്പെടുത്തല്‍. ആദ്യ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് താന്‍ കീറിക്കളഞ്ഞതാണെന്ന് കോണ്‍സ്റ്റബിള്‍ എം.എം തോമസ് സിബിഐ കോടതിയില്‍ വെളിപ്പെടുത്തി. കേസില്‍ എട്ടാം സാക്ഷിയായ തോമസ് ആദ്യത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
എ.എസ്.ഐ വി.വി അഗസ്റ്റിന് നിര്‍ബന്ധിച്ചതിനാലാണ് ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് കീറിയതെന്നാണ് തോമസ് വെളിപ്പെടുത്തിയത്. അഗസ്റ്റിനെ നേരത്തേ സി.ബി.ഐ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.
അതേസമയം, കേസിലെ പ്രധാനപ്പെട്ട രണ്ട് സാക്ഷികള്‍ കൂറ് മാറിയിരുന്നു. സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിന് സമീപത്തെ താമസക്കാരനായ സഞ്ജു പി മാത്യുവാണ് കൂറുമാറിയത്. കേസിലെ നാലാം സാക്ഷിയായിരുന്നു സഞ്ജു. കോണ്‍വെന്റിന് സമീപം സംഭവദിവസം കേസിലെ പ്രതിയായ ഫാദര്‍ കോട്ടൂരിന്റെ സ്കൂട്ടര്‍ കോണ്‍വെന്റിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്നത് കണ്ടുവെന്നായിരുന്നു സഞ്ജു മൊഴി നല്‍കിയത്. എന്നാല്‍ വിചാരണയ്ക്കിടെ സ്കൂട്ടര്‍ കണ്ടിട്ടില്ലെന്ന് സഞ്ജു കോടതിയില്‍ മൊഴി തിരുത്തുകയായിരുന്നു. കേസിലെ 50-ാം സാക്ഷിയും സിസ്റ്റര്‍ അഭയയുടെ റൂംമേറ്റുമായിരുന്ന സിസ്റ്റര്‍ അനുപമയും കൂറുമാറിയിരുന്നു.
Post Your Comments