വാഷിംഗ്ടണ്‍: ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍ . മഹാവിസ്ഫോടനത്തിന് തുല്യമായ ഛിന്ന ഗ്രഹം ഭൂമിയിലേയ്ക്ക് വരുന്നു. മുമ്പ് പ്രത്യേക വര്‍ഗത്തില്‍പ്പെട്ട ജീവികളെ ഇല്ലാതാക്കിയ മഹാവിസ്ഫോടനത്തിന് തുല്യമായിരിക്കും അതെന്നാണ് മുന്നറിയിപ്പ്. ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇത്. ലോകരാജ്യങ്ങള്‍ ബഹിരാകാശ മേഖലയിലും ഛിന്നഗ്രഹത്തെ കുറിച്ച് പഠിക്കാനുള്ള ശ്രമത്തിലും കൂടുതല്‍ നിക്ഷേപിക്കണമെന്നും നാസയുടെ ആവശ്യമുണ്ട്. അതേസമയം അടുത്ത 70 വര്‍ഷത്തിനുള്ളില്‍ ഭൂമിക്ക് പ്രത്യക്ഷത്തില്‍ ഭീഷണിയുള്ള ഛിന്നഗ്രങ്ങളില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. പക്ഷേ ഇതിന്റെ ദിശ പ്രവചിക്കാന്‍ സാധിക്കില്ല എന്നുള്ളത് കൊണ്ട് പൂര്‍ണമായി അപകടം ഒഴിവായെന്നും പറയാനാവില്ല. ഇരട്ട ഛിന്നഗ്രഹങ്ങള്‍ ഇരട്ട ഛിന്നഗ്രങ്ങളായ ക്യുഎസും ഒയു1 എന്നിവയാണ് കഴിഞ്ഞ ദിവസം ഭൂമിക്ക് ഏറ്റവും അടുത്ത് കൂടെ കടന്നുപോയത്. സൂര്യന്റെ ദിശയിലേക്ക് ഇത് കടന്നുപോയെന്ന് നാസ പറയുന്നു. എന്നാല്‍ ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാക്കാന്‍ ഇതിന് സാധിച്ചില്ലെന്ന ആശ്വാസത്തിലാണ് ശാസ്ത്രലോകം.
Read Also : കറാച്ചിയിൽ മഴയ്ക്ക് സാധ്യതയുണ്ട്; കശ്മീർ വിഷയത്തെച്ചൊല്ലി വീണ്ടും ഇടഞ്ഞ് അഫ്രീദിയും ഗംഭീറും
265 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിനോസറുകളെ ഇല്ലാതാക്കിയ തരത്തിലുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയിലേക്ക് എത്തുമെന്ന് ഉറപ്പാണ്. അത്തരം ഛിന്നഗ്രഹങ്ങള്‍ അപൂര്‍വമാണ്. പക്ഷേ കാര്യങ്ങള്‍ ഭയപ്പെടേണ്ട അവസ്ഥയിലാണ്. ലോക നേതാക്കള്‍ പ്ലാനറ്ററി ഡിഫന്‍സ് മേഖലയില്‍ കൂടുതല്‍ പണം ചെലവഴിച്ചില്ലെങ്കില്‍ ഭൂമി ഇല്ലാതാവുന്ന കാര്യം വിദൂരമല്ലെന്നും ജോണ്‍സന്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്പേസ് ഗ്രൂപ്പിന്റെ മുന്നറിയിപ്പ് കുറഞ്ഞ കാലത്തേക്ക് ഭൂമിക്ക് ഒരു ഛിന്നഗ്രഹത്തില്‍ നിന്നും ഭീഷണിയില്ല. പക്ഷേ 100 വര്‍ഷമോ അതില്‍ കൂടുതലോ കാലത്തിനുള്ളില്‍ ഭൂമിയെയും മനുഷ്യനെയും ഇല്ലാതാക്കുന്ന ഛിന്നഗ്രഹം വരുമെന്ന് സ്പേസ് ഗ്രൂപ്പ് ബി612 പ്രസിഡന്റ് ഡാനിക്ക റെമി പറയുന്നു. ഇത് വെറുതെയുള്ള ഊഹാപോഹ കണക്കല്ല. നൂറ് ശതമാനം ഉറപ്പാണ്, ഭൂമിയില്‍ ഛിന്നഗ്രഹം പതിക്കുമെന്ന കാര്യം. പക്ഷേ അതിന്റെ കൃത്യ സമയം ഉറപ്പില്ലെന്നും റെമി വ്യക്തമാക്കി. നിലവില്‍ ഇടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റലാണ് മുന്നിലുള്ള സാധ്യമായ വഴിയെന്നും ഡാനിക്ക റെമി പറയുന്നു. ചെറിയൊരു സ്ഫോടനം പോലും ലോകത്തിന്റെ ഗതാഗതം, നെറ്റ്വര്‍ക്കിംഗ്, കാലാവസ്ഥ, എന്നിവയെ സ്വാധീനിക്കുമെന്ന് റെമി പറഞ്ഞു.
Post Your Comments