Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

സച്ചിൻ തെണ്ടുൽക്കർ നാളെ കേരളത്തിൽ

ആലപ്പുഴ: ആലപ്പുഴ പുന്നമടയില്‍ നടക്കുന്ന ജലോത്സവത്തിന് മുഖ്യാതിഥിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുൽക്കർ നാളെ കേരളത്തിലേക്ക്. കനത്ത മഴയെയും പ്രളയത്തെയും തുടര്‍ന്ന് മാറ്റി വച്ച 67-ാമത് നെഹ്റു ട്രോഫി വള്ളം കളിയാണ് നാളെ നടക്കുന്നത്. ആഗസ്റ്റ് 10 ന് നടത്താനിരുന്ന വള്ളംകളിയാണ് നാളത്തേക്ക് മാറ്റിയത്. 20 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 83 കളി വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഹീറ്റ്സ് മത്സരങ്ങളില്‍ ജയിക്കുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ നെഹ്റു ട്രോഫിക്കായി മത്സരിക്കുക.25 ലക്ഷമാണ് സമ്മാനത്തുക. ഒൻപത് ക്ലബുകള്‍ പങ്കെടുക്കുന്ന 12 സിബിഎല്‍ മത്സരങ്ങള്‍ ദേശീയ, അന്തര്‍ദേശീയ ചാനലുകള്‍ സംപ്രേക്ഷണ൦ ചെയ്യും.

Read also: കാര്‍ സ്റ്റാര്‍ട്ടാണ്, പക്ഷേ ഡ്രൈവര്‍ സീറ്റില്‍ ആരുമില്ല, ഈ കാർ പോർച്ചിൽ പാര്‍ക്ക് ചെയ്യാന്‍ പറ്റുമോ? വീഡിയോ പങ്കുവെച്ച് സച്ചിൻ തെണ്ടുൽക്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button