KeralaLatest News

പ്രവാസികള്‍ക്ക് പുതിയ നിക്ഷേപ പദ്ധതി : വിശദാംശങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം : പ്രവാസികള്‍ക്ക് പുതിയ നിക്ഷേപ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍. പ്രവാസി ക്ഷേമനിധിയില്‍ നിക്ഷേപിക്കുന്ന തുകക്ക് നിശ്ചിത ലാഭവിഹിതം നല്‍കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡും കിഫ്ബിയും സഹകരിച്ചാണ് പദ്ധതി നടത്തിപ്പ്.

Read Also : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിയോടുകൂടിയ കനത്ത മഴ : അതിശക്തമായി കാറ്റ് വീശിയടിയ്ക്കാനും സാധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

പ്രവാസികളുടെ നിക്ഷേപം സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികളിലൂടെ വികസനത്തിന് പ്രയോജനപ്പെടുത്തുകയും ഏജന്‍സികള്‍ നല്‍കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് ഡിവിഡന്റ് നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി. മാസം തോറും 10 ശതമാനമാണ് ഡിവിഡന്റ്. വിദേശത്ത് ജോലി ചെയ്യുന്നവരോ തിരിച്ചുവന്ന ശേഷം കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ സ്ഥിര താമസമാക്കിയവരോ ആയ എല്ലാ കേരളീയര്‍ക്കും പദ്ധതിയില്‍ അംഗമാകാം. എറ്റവും കുറഞ്ഞ നിക്ഷേപ തുക മൂന്നു ലക്ഷം രൂപ. കൂടിയ തുക 51 ലക്ഷം രൂപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button