KeralaLatest News

നിയമാനുസൃതമായി വ്യാപാരം നടത്തുന്നവരെ ദ്രോഹിച്ച് പോലീസ് നടത്തുന്ന ചെക്കിങ്ങിനെതിരെ വ്യാപക പ്രതിഷേധം

കുണ്ടറ: പോലീസിന്റെ വാഹന പരിശോധന വ്യാപാരികളെ വലയ്ക്കുന്നതായി വ്യാപക പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി കുണ്ടറ യൂണിറ്റ് കമ്മിറ്റി യോഗത്തിലാണ് പോലീസിനെതിരെ പരാതിയുയര്‍ന്നത്. പ്രളയവും പിരിവുകളും സാമ്പത്തിക മാന്ദ്യവും റോഡ് കൈയേറിയുള്ള അനധികൃത വഴിയോര വാണിഭങ്ങളും മൂലം ഇപ്പോള്‍ തന്നെ വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലാണ്.

ALSO READ: ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ബാങ്ക് വഴി കൂടുതൽ സേവനങ്ങൾ

ഈ സാഹചര്യത്തിലാണ് കടകളിലേക്ക് സാധനങ്ങള്‍ ഇറക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കുണ്ടറയിലെ വിവിധ മേഖലകളില്‍ പോലീസ് വാഹന പരിശോധന നടത്തുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്യുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍ക്ക് പോലീസ് പിഴ ഈടാക്കുന്നതും കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ട്. റോഡിന്റെ വശങ്ങളെല്ലാം കൈയേറിയ വഴിവാണിഭക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ നിരന്തരമുണ്ടാവുന്നത്. പാര്‍ക്കിങ്ങിന് പിഴ ഈടാക്കുന്നതല്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

ALSO READ: ആരോഗ്യമുള്ള ഇന്ത്യന്‍ ജനതയെ വാര്‍ത്തെടുക്കാന്‍ പ്രധാനമന്ത്രിയുടെ ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’

യോഗത്തില്‍ പ്രസിഡന്റ് സി.ബി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍. അനില്‍കുമാര്‍, എ. നാസിമുദ്ദീന്‍, ജി. ബാബുരാജന്‍, എച്ച്. സഹദ്, പി.ആര്‍. അഖിലേഷ്, എസ്. ഭദ്രന്‍, എഡിസണ്‍ കാരപൊയ്ക, യു.കെ. ഷിഹാബുദ്ദീന്‍, ലളിത എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button