തിരുവനന്തപുരം: പ്രളയ പ്രതിസന്ധിയില്‍ നിന്നും കരകയറും മുന്‍പ് ഓണം ആര്‍ഭാടമായി ആഘോഷിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തലസ്ഥാനത്തെ ഓണം വാരാഘോഷം പൊലിമയോടെ നടത്താനാണ് തീരുമാനം. സെപ്റ്റംബര്‍ 10ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഓണം വാരാഘോഷം 16ന് വര്‍ണാഭമായ ഘോഷയാത്രയോടെ അവസാനിക്കും. കവടിയാര്‍ മുതല്‍ മണക്കാട് ജംഗ്ഷന്‍ വരെയുളള റോഡിന്റെ ഇരുവശത്തും വൈദ്യുത ദീപാലങ്കാരം നടത്തും. ഇതിനായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതുപോലെ തനത് ഫണ്ടില്‍ നിന്നും ഒന്നരലക്ഷം രൂപ ചെലവഴിക്കാം. ഫ്ളോട്ടുകൾ അവതരിപ്പിക്കാൻ തനത് ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപ വരെ ചെലവിടാനും അനുമതിയുണ്ട്. അതേസമയം സംസ്ഥാനം വന്‍ പ്രളയക്കെടുതി നേരിട്ടതിനാല്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ ഓണാഘോഷം റദ്ദാക്കിയിരുന്നു.
Post Your Comments