ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ പി ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. തിങ്കളാഴ്ചവരെയാണ് സിബിഐ കസ്റ്റഡി നീട്ടിയത്. ഇന്ന് കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കിയ ചിദംബരം കസ്റ്റഡിയില്‍ തുടരാന്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചു. അതോടൊപ്പം തന്നെ ഇതുവരെയുള്ള അന്വേഷണത്തിന്‍റെ പുരോഗതിയും ഒരുപാട് രേഖകൾ വെച്ച് ചിദംബരത്തെ വീണ്ടും ചോദ്യം ചെയ്യാനുണ്ടെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. എട്ടു ദിവസമായി സിബിഐ കസ്റ്റഡിയിലാണ് ചിദംബരം.. ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.
Also read : കുറ്റവാളികളും വൃക്ഷത്തൈകളും തമ്മിലെന്ത് ? ഉത്തരം പറയും ഈ വനിതാ മജിസ്‌ട്രേറ്റ്
സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് ചിദംബരം നൽകിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. അതോടൊപ്പം എന്‍ഫോഴ്സ്മെന്‍റ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയ ചിദംബരത്തിന്‍റെ ഹര്‍ജിയില്‍ അടുത്ത അഞ്ചിനാണ് സുപ്രീംകോടതി വിധി പ്രസ്താവിക്കുക.അതുവരെ പരിരക്ഷയുള്ളതിനാല്‍ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ഉണ്ടാകാനിടയില്ല. ചിദംബരത്തിനെതിരായ തെളിവുകൾ സീൽ ചെയ്ത കവറിൽ സമര്‍പ്പിക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് കോടതി നിർദേശിച്ചിരുന്നു.
Post Your Comments