തിരുവനന്തപുരം: പിഎസ്‌സി പരിക്ഷാ തട്ടിപ്പില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സമീപകാലത്തെ എല്ലാ നിയമനങ്ങളും പരിശോധിക്കണമെന്നും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസിലെ നാലാം പ്രതിയായ സഫീര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിര്‍ദേശം.
ALSO READ: വിവാദ പ്രസ്താവനകൾ; ഈ വനിതാ നേതാവിനോട് ബി ജെ പി നേതൃത്വം പറഞ്ഞത്
പിഎസ് സി പരീക്ഷയിലൂടെ അനര്‍ഹര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറുന്നത് തടയണമെന്നും ജനവിശ്വാസം വീണ്ടെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും, വ്യക്തമായ അന്വേഷണത്തിലൂടെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നാണ് നിര്‍ദേശം. കേസില്‍ നാലാം പ്രതിയായ സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി സഫീറടക്കമുള്ള എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നും പറഞ്ഞു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.
ALSO READ: കുപ്രസിദ്ധ ഫേസ്ബുക്ക് ഗ്രൂപ്പ് എഫ്.എഫ്.സി വീണ്ടും വിവാദത്തില്‍; ഗ്രൂപ്പ് അംഗം അറസ്റ്റില്‍
കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തെ സര്‍ക്കാരും കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. പരീക്ഷാ ദിവസം 96 മെസ്സേജുകളാണ് കൈമാറപ്പെട്ടതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഈ മെസ്സേജുകളെല്ലാം ഉത്തരങ്ങളായിരുന്നു. രഹസ്യമായാണ് മെസ്സേജുകള്‍ കൈമാറാനുള്ള മൊബൈലും സ്മാര്‍ട്ട് വാച്ചുകളും പരീക്ഷാ ഹാളിലേക്ക് കടത്തിയത്. എന്നാല്‍, പ്രതികള്‍ക്ക് എങ്ങനെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുകിട്ടി എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.
Post Your Comments