ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നല്‍കിയ പ്രവാസി മലയാളി നാസില്‍ അബ്ദുള്ളക്ക് പിന്തുണയുമായി സഹപാഠികളും സുഹൃത്തുക്കളും രംഗത്ത്. നാസില്‍ പഠിച്ച ഭട്ക്കല്‍ അഞ്ചുമാന്‍ എന്‍ജിനീയറിംഗ് കോളേജിലെ അലുമ്‌നി അസോസിയേഷനാണ് അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
ALSO READ: ശബരീനാഥന്റെയും ദിവ്യയുടെയും മകന്‍ മല്‍ഹാറിനോപ്പം; ചിത്രം പങ്കുവെച്ച് രമേശ് ചെന്നിത്തല
നാസില്‍ ഇടതുപക്ഷ അനുഭാവിയാണ്. എന്നിട്ടുപോലും മുഖ്യമന്ത്രി നാസിലിനെ സഹായിച്ചില്ലെന്നാരോപിച്ച സുഹൃത്തുക്കള്‍ നാസിലിനും കുടുംബത്തിനും നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. തുഷാറിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം മാത്രമാണെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ വിശദീകരിച്ചു. കോളേജിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാസിലിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി. കേസ് കോടതിയില്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാവില്ലെന്നും നാസിലിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം, തുഷാറിന്റെയും പരാതിക്കാരന്‍ നാസിലിന്റെയും സുഹൃത്തുക്കള്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഫലം കണ്ടില്ല. കേസ് ഒത്തുതീര്‍പ്പാകണമെങ്കില്‍ ആറുകോടി രൂപവേണമെന്ന നിലപാടില്‍ പരാതിക്കാരന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
വരുന്ന മൂന്ന് ദിവസം കോടതി അവധിയായ സാഹചര്യത്തില്‍ കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം. കേസ് അവസാനിപ്പിക്കാതെ തുഷാറിന് യുഎഇ വിട്ടുപോകാനാവില്ല. തുഷാറിന്റെ ചെക്ക് കേസ് സംബന്ധിച്ച് അറബ് മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നിരുന്നു.
Post Your Comments