ന്യൂഡൽഹി: ജമ്മു കാശ്മീർ സംസ്ഥാന പുനഃക്രമീകരണ നടപടികളെ ബാധിക്കുന്നതിനാൽ പ്രത്യേക മന്ത്രിസഭ ഉപസമിതി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പുനഃക്രമീകരണ നടപടികൾ നടക്കുന്നത്. ഇത് സംബന്ധിച്ച് ഉയര്‍ന്ന നിര്‍ദേശം ഇന്നലത്തെ മന്ത്രിസഭായോഗം വേണ്ടെന്ന് വച്ചു.
വിദേശ നിക്ഷേപനയം ഉദാരമാക്കാനും യോഗത്തില്‍ തീരുമാനമായി. കല്‍ക്കരി ഖനനത്തിന് 100ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നൽകി. ഡിജിറ്റല്‍ മീഡിയാ രംഗത്ത് 26 ശതമാനം വിദേശ നിക്ഷേപത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ALSO READ: രാജിവെച്ചു സ്ഥലം വിട്ട കണ്ണൻ ഗോപിനാഥനോട് അടിയന്തിരമായി പ്രവേശിക്കുവാൻ ഉത്തരവ്
രാജ്യത്ത് 75 പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
Post Your Comments