കൊച്ചി: വൈറ്റിലയിൽ നിന്ന് വാങ്ങിയ മീൻ വെട്ടിയപ്പോൾ വീട്ടമ്മ ഞെട്ടി. മീന്റെ തൊലിക്കടിയില്‍ നിന്ന് ജീവനുള്ള നൂറോളംപുഴുക്കളായാണ് കണ്ടെത്തിയത്.
ALSO READ: മോഹനന് വൈദ്യന്റെ ചികിത്സ; ഒരു 28 കാരൻ കൂടി മരിച്ചിരിക്കുന്നു- വെളിപ്പെടുത്തല്‍
വൈറ്റില കൊച്ചുവീട്ടില്‍ അഗസ്റ്റിന്റെ വീട്ടില്‍ വാങ്ങിയ മീനിലാണ് പുഴുക്കളെ കണ്ടെത്തിയത്. രണ്ടിഞ്ച് നീളത്തിലുള്ള പുഴുക്കളെയാണ് കണ്ടെത്തിയത്.
പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് ഉടന്‍ വീട്ടുകാര്‍ ഡിവിഷന് കൗണ്‍സിലര്‍ ബൈജു തോട്ടോളിയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അദ്ദേഹം കോപ്പറേഷന് ഹെല്‍ത്ത് സൂപ്പര്‍വൈസറെ വിവരമറിയിച്ചെങ്കിലും അവധി ദിവസമായതിനാല്‍ അധികൃതര്‍ സ്ഥലത്തെത്തിയില്ല. ഇവര്‍ എത്തുന്നത് വരെ മീന്‍ സൂക്ഷിച്ചുവയ്ക്കുമെന്ന് അഗസ്റ്റിന് വ്യക്തമാക്കി.
ALSO READ: മുഹമ്മദിന് ആശ്വാസമായി ഉണ്ണി മുകുന്ദന്റെ കൈത്താങ്ങ്, ചലച്ചിത്ര താരം നൽകുന്ന തുക ഇത്ര
തോപ്പുംപടി ഹാര്‍ബറില്‍ നിന്നാണ് മീൻ വന്നതെന്നാണ് സൂചന. അഗസ്റ്റിന്റെ വീടിന്റെ സമീപത്ത് കൂടി ഇരുചക്ര വാഹനത്തില്‍ മത്സ്യ കച്ചവടം നടത്തുന്ന വ്യക്തിയില്‍ നിന്നാണ് മീന്‍ വാങ്ങിയത്
Post Your Comments