പാലാ: പാലാ നിയമസഭ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ ഇന്ന് മുതൽ പ്രചാരണം ആരംഭിക്കും. വൈകീട്ട് നാലിന് എത്തുന്ന മാണി സി കാപ്പൻ ആദ്യം മണ്ഡലത്തിലെ പ്രമുഖരെ കാണും. ശേഷം ഇടത് മുന്നണിയുടെ ജില്ലാ നിയോജക മണ്ഡലം യോഗം ചേർന്ന് പ്രചാരണ പരിപാടികൾക്ക് അന്തിമ രൂപം നൽകും.
ALSO READ: മലയാളികള്‍ക്ക് അഭിമാനമായി എം എ യൂസഫലിയുടെ വ്യാപാരശ്യംഖല കൂടുതല്‍ രാജ്യങ്ങളിലേക്ക്
മാണി സി കാപ്പന്‍ ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ജോസ് കെ മാണി എതിരാളിയായാല്‍ ജയം എളുപ്പമാണ്. ജോസ് കെ മാണി വന്നാല്‍ സഹതാപ തരംഗം ഉണ്ടാകില്ല, ജനം പുച്ഛിച്ച് തള്ളുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
ALSO READ: സ്വർണവില കുതിച്ചുയരുമ്പോൾ ഇപ്പോഴത്തെ വില അറിയാമോ?
സെപ്റ്റംബര്‍ നാലിന് പാലായിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷനും നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. തോമസ് ചാണ്ടി, പീതാംബരൻ മാസ്റ്റർ, എ കെ ശശീന്ദ്രൻ എന്നിവരടങ്ങുന്ന മൂന്നംഗ തെരഞ്ഞെടുപ്പ് സമിതിയാണ് മാണി സി കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇടത് മുന്നണിയെ അറിയിച്ചത്.
ഇത്തവണ പാലാ പിടിക്കുമെന്ന ആത്മവിശ്വാസം മാണി സി കാപ്പൻ പങ്കുവെച്ചിരുന്നു. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്.
Post Your Comments