Latest NewsKerala

ദുരിതാശ്വാസ ഫണ്ട് : സര്‍ക്കാറിന് ഹൈക്കോടതിയുടെ കര്‍ശന ശാസന

കൊച്ചി : 2018 ലെ പ്രളയത്തിലെ നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാറിന് ഹൈക്കോടതിയുടെ കര്‍ശന ശാസന. നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് ഒരു മാസത്തിനകം കൊടുത്തുതീര്‍ക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം.

പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ ഒന്നര മാസത്തിനകം പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന്റെ നടപടികള്‍ എന്തായിയെന്നും കോടതി ചോദിച്ചു. അപ്പീല്‍ അനുവദിച്ചിട്ടും നഷ്ടപരിഹാരം കിട്ടാത്തവര്‍ നിരവധിയുണ്ടെന്നും കോടതി വ്യക്തമാക്കി.

പ്രളയ നഷ്ടപരിഹാരം കിട്ടാത്തതുമായി ബന്ധപ്പെട്ട നിരവധി വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള 15 ഓളം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button