പ്രമുഖ ഡോക്യുമെന്റ് സ്കാനിംഗ് ആപ്ലിക്കേഷനായ കാം സ്കാനറെ പ്ലേസ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ. ആപ്ലിക്കേഷനില്‍ പരസ്യവിതരണത്തിന് ഉപയോഗിക്കുന്ന മാല്‍വെയര്‍ ഉണ്ടെന്നു കണ്ടെത്തിയതാണ് കാരണം. സൈബര്‍ സുരക്ഷാ സ്ഥാപനം കാസ്പര്‍സ്കീയാണ് കാം സ്കാനറിൽ ഏറ്റവും പുതിയ കാം സ്കാനര്‍ ആപ്പില്‍ ദോഷകരമായ ട്രൊജന്‍ ഡ്രോപ്പര്‍ മോഡ്യൂളും അടങ്ങിയിരുന്നുവെന്നും അവ അനധികൃതമായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഉപയോക്താക്കളെ പെയ്ഡ് സബ്സ്ക്രിപ്ഷനുകള്‍ എടുപ്പിക്കുകയും ചെയ്യുന്നുവെന്നും കണ്ടെത്തിയത്. ഏകദേശം പത്തു ലക്ഷം പേരാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത കാം സ്കാനര്‍ ഉപയോഗിക്കുന്നത്.
Also read : പ്ലാസ്റ്റിക്കിനെ പുറത്താക്കാനൊരുങ്ങി എയർ ഇന്ത്യയും
Post Your Comments