Latest NewsIndiaInternational

ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി 11 അംഗ ബിജെപി സംഘം ചൈനയില്‍

ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ബിജെപി സംഘം ചൈനയിലെത്തി. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് 11 അംഗ ബിജെപി സംഘം ബെയ്ജിങ്ങിലെത്തിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൈന സന്ദര്‍ശിക്കുന്നത്.

ALSO READ: ഡല്‍ഹി കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത് ആര്; പരിഗണനയിലുള്ളത് ഈ നേതാക്കള്‍

ഒക്ടോബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് ബിജെപി സംഘം ചൈനയിലെത്തിയിരിക്കുന്നതെന്നാണ് വിവരം. ആറുദിവസമാണ് ബിജെപി സംഘം ചൈനയില്‍ ഉണ്ടായിരിക്കുക. ബെയ്ജിങ്ങ്, ഗ്വാന്‍ഗ്‌സോ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

ALSO READ: ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റി ആഴ്ചകള്‍ക്ക് ശേഷമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യേകക്ഷണം സ്വീകരിച്ച് ബിജെപി സംഘം ചൈനയില്‍ എത്തിയിരിക്കുന്നത്. ലഡാകിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചതില്‍ ചൈന ആദ്യം തന്നെ പ്രശ്‌നം ഉയര്‍ത്തിയിരുന്നു. പ്രാദേശികമായ സമന്വയം ലംഘിക്കുമെന്ന് കാണിച്ചായിരുന്നു ചൈന വിഷയം ഉയര്‍ത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button