Latest NewsIndiaInternational

ഇന്ത്യക്കെതിരെ യുദ്ധത്തിനു സാധ്യതയെന്ന് പാക് മന്ത്രി

ഇസ്ലാമാബാദ് : ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയതിൽ പാകിസ്താന്‍ നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യക്കെതിരെ യുദ്ധത്തിനു സാധ്യതയെന്ന പ്രസ്താവനയുമായി പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധം ഉണ്ടാകും എന്നാണ് പാക് മന്ത്രിയുടെ മുന്നറിയിപ്പ്.
പാക് മാധ്യമങ്ങളെ ഉദ്ദരിച്ച്‌ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.

ഇന്ത്യയുമായുള്ള വ്യോമപാത പൂര്‍ണമായും അടച്ച് അഫ്ഗാനിസ്ഥാനിലേക്കുള്ള വ്യാപാരം നിര്‍ത്തുമെന്നും പാക് മന്ത്രി ഫവാദ് ചൗധരി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് റെയിൽവേ മന്ത്രിയുടെ പ്രസ്താവന.  ആഗോളതലത്തിൽ പാകിസ്താൻ നേരിട്ടുകൊണ്ടിരിക്കുന്ന ഒറ്റപ്പെടലുകൾക്ക് പിന്നാലെ പാക്‌ പ്രകോപനങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് യുദ്ധമുണ്ടാകുമെന്ന പ്രസ്താവനയുമായി പാക് മന്ത്രി രംഗത്തെത്തിയത്.

അതേസമയം കറാച്ചിക്ക് സമീപം മിസൈല്‍പരീക്ഷണം നടത്തുവാൻ പാകിസ്ഥാൻ ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി പാകിസ്താന്‍ നോട്ടാം മുന്നറിയിപ്പ് നല്‍കിയതായി വാർത്ത ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Also read : സൗദിയിലേക്ക് തൊടുത്തുവിട്ട ബോംബ് ഘടിപ്പിച്ച ഡ്രോണുകൾ തകർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button