
തിരുവനന്തപുരം: മുന്‍ ദേവികുളം കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി. ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹോദര പുത്രന്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്തു കട്ടപ്പന സ്വദേശി കെ.എന്‍. ശിവന്‍ 2017 ഏപ്രിലില്‍ ആത്മഹത്യ ചെയ്തിരുന്നു. വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തെന്ന് ശിവന്‍ അന്ന് സബ് കലക്ടറായിരുന്ന ശ്രീറാമിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ നടപടികള്‍ എടുക്കാതെ ഒഴിഞ്ഞു മാറിയ ശ്രീറാം, തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നുവെന്നും മനംനൊന്താണ് ശിവന്‍ ആത്മഹത്യ ചെയ്തതെന്നും ആരോപിച്ചാണ് ശിവന്റെ സഹോദര പുത്രന്‍ കെ.ബി. പ്രദീപ് പരാതി നല്‍കിയത്. ഭൂമി തട്ടിയെടുത്തവരെപ്പോലെ തന്നെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
READ ALSO: കാർ തിരിക്കുമ്പോൾ കാറിന് ചുറ്റും കളിച്ചു നടന്ന് കുഞ്ഞ്; ഒടുവിൽ അപകടം, മുന്നറിയിപ്പുമായി ഒരു വീഡിയോ
തുടര്‍നടപടികള്‍ക്കായി ശ്രീറാം വെങ്കിട്ടരാമന്റെ ഓഫിസില്‍ വിവരാവകാശം നല്‍കിയിരുന്നു ഇവര്‍. പരാതിക്കാരനോടു ഹാജരാകാന്‍ ആവശ്യപ്പെട്ടു നാലു തവണ നോട്ടിസ് നല്‍കിയിട്ടും എത്തിയില്ലെന്ന മറുപടിയാണ് ഇതേത്തുടര്‍ന്നു ലഭിച്ചത്. എന്നാല്‍ ഇതു ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് പ്രദീപ് പരാതിയില്‍ ആരോപിക്കുന്നത്.
Post Your Comments