കൊച്ചി: മോട്ടോര്‍ വാഹനനിയമപ്രകാരം ഡീലര്‍മാരുടെ ഡെമോ കാറുകള്‍ക്ക് രജിസ്ട്രേഷന്‍ നിർബന്ധമെന്ന് ഹൈക്കോടതി. കാര്‍ ഷോറൂമുകളില്‍ ടെസ്റ്റ് ഡ്രൈവിനായി ഉപയോഗിക്കുന്ന വാഹനങ്ങളാണ് ഡെമോ കാറുകള്‍.
ALSO READ: പെണ്‍വാണിഭ സംഘം പിടിയില്‍: പിടിയിലായവരില്‍ വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടികളും
കേരള ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷനും മെഴ്സിഡന്‍സ് ബെന്‍സ് ഡീലറായ രാജശ്രീ മോട്ടോഴ്സും ചേര്‍ന്ന് കാര്‍ ഡീലര്‍മാര്‍ ടെസ്റ്റ് ഡ്രൈവിനായി കൊടുക്കുന്ന ഡെമോ കാറുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനില്‍ നരേന്ദ്രന്‍റെ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഇറക്കിയത്.
ALSO READ: നഗരത്തിൽ വൻ കഞ്ചാവ് വേട്ട; 23 കിലോ കഞ്ചാവ് പിടിച്ചു
വാഹനം വാങ്ങാനായി ഷോറൂമിൽ എത്തുന്ന ഉപഭോക്താകള്‍ക്ക് ടെസ്റ്റ് ഡ്രൈവിനായി നല്‍കുന്ന ഡെമോ കാറുകള്‍ പല ഡീലര്‍മാരും ഒരുപാട് കാലം ഉപയോഗിച്ച ശേഷം മറിച്ചു വില്‍ക്കുകയാണെന്നും ഇതു സര്‍ക്കാരിന് നികുതി നഷ്ടം ഉണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇവയുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടത്.
Post Your Comments