മുംബൈ: വ്യാപാര ആഴ്ചയിലെ നാലാം ദിനത്തിൽ നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി നഷ്ടത്തിലേക്ക് വീണു. സെന്‍സെക്സ് 30 പോയിന്റ് താഴ്ന്ന് 37611ലും നിഫ്റ്റി 3 പോയിന്റ് 11106ലുമായിരുന്നു വ്യാപാരം നടന്നത്. ബിഎസ്ഇയിലെ 812 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ, 551 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
ടാറ്റ മോട്ടോഴ്സ്, എച്ച്സിഎല്‍ ടെക്, സിപ്ല, ഗെയില്‍, ബജാജ് ഓട്ടോ, യുപിഎല്‍, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, വിപ്രോ, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും,ഇന്ത്യബുള്‍സ് ഹൗസിങ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, വേദാന്ത തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Post Your Comments