ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെതിരെ പ്രതികരിച്ച രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് എക്കാലവും ഇത് തന്നെയാണ് പറഞ്ഞിരുന്നതെന്നും കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു. കാരണം അത് ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും തരൂർ ട്വിറ്ററിലൂടെ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും ജമ്മുകാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
Read also: കശ്മീർ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അനുകൂലിച്ച് രാഹുൽ ഗാന്ധി
Spot on, Chief! This is what @INCIndia has insisted all along: J&K is an integral part of India; we opposed the manner in which Art.370 was abrogated because the way it was done assaulted our Constitution& democratic values. No reason for Pak to draw any comfort from our stand https://t.co/iI8HZ6sopU
— Shashi Tharoor (@ShashiTharoor) August 28, 2019
Post Your Comments