തിരുവനന്തപുരത്തുള്ള വിക്ടോറിയാ ജൂബിലി ടെര്‍മിനല്‍ ഹാള്‍ അടിമത്തത്തിന്റെ ചിഹ്നം ആണെന്നും അത് അയ്യങ്കാളിയുടെ പേരിലേക്ക് പുനർനാമകരണം ചെയ്യണമെന്നും വ്യക്തമാക്കി സന്ദീപ് വചസ്പതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അലക്‌സാണ്ട്രിനാ വിക്‌ടോറിയ നമ്മുടെ ആരാണ്?. ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ഇവര്‍ക്ക് തിരുവനന്തപുരത്ത് ഒരു സ്മാരകം ഒരുക്കേണ്ട ബാധ്യത നമുക്കുണ്ടോ?.
വിക്ടോറിയ മഹാറാണി കിരീട ധാരണം ചെയ്തതിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ തിരുശേഷിപ്പ് എന്തിന് നാം ചുമക്കണമെന്നും അദ്ദേഹം ചോദിക്കുന്നു.
Read also: ശ്രീധന്യയ്ക്ക് അയ്യങ്കാളി പുരസ്‌കാരം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
വിക്ടോറിയ അല്ല അയ്യങ്കാളി ആണെന്റെ പിതാമഹൻ.
………….
അലക്‌സാണ്ട്രിനാ വിക്‌ടോറിയ നമ്മുടെ ആരാണ്?. ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ഇവര്‍ക്ക് തിരുവനന്തപുരത്ത് ഒരു സ്മാരകം ഒരുക്കേണ്ട ബാധ്യത നമുക്കുണ്ടോ?.
വിക്ടോറിയ മഹാറാണി കിരീട ധാരണം ചെയ്തതിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ തിരുശേഷിപ്പ് എന്തിന് നാം ചുമക്കണം?. തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്ത് വിജെടി ഹാള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വിക്ടോറിയാ ജൂബിലി ടെര്‍മിനല്‍ ഹാള്‍ അടിമത്തത്തിന്റെ ചിഹ്നമാണ്. ഇത് അടിയന്തിരമായി പുനര്‍നാമകരണം ചെയ്യണം. കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളില്‍ ഒരാളായ മഹാത്മാ അയ്യങ്കാളിയുടെ 157ആം ജന്മദിനം ഇതിന് ഒരു തുടക്കമാകട്ടേ?. കേരളത്തിന്റെ ഒരേയൊരു മഹാത്മ, ആട്ടിയകറ്റപ്പെട്ടവരെ മുഖ്യധാരയിൽ എത്തിക്കാൻ അക്ഷീണം പ്രയത്നിച്ച ധീര ദേശാഭിമാനി, ഗാന്ധിജി പുലയരാജാവ് എന്ന് അഭിസംബോധന ചെയ്ത സമാജോദ്ധാരകൻ, ഭ്രാന്താലയം ആയിരുന്ന കേരളത്തെ തീർത്ഥാലയം ആക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വിപ്ലവകാരി. ജാതിക്കോമരങ്ങളെ ആശയം കൊണ്ടും ആയുധം കൊണ്ടും നേരിട്ട പോരാളി.
എന്ത് അല്ലായിരുന്നു അയ്യങ്കാളി?. ഇങ്ങനെ ഉള്ള ഒരാളുടെ പേരല്ലാതെ മറ്റെന്താണ് ഈ സാംസ്കാരിക നിലയത്തിന് ചേരുക?. തീരുമാനമെടുക്കേണ്ടത് പുതിയ തലമുറയാണ്.
വിക്ടോറിയ അല്ല അയ്യങ്കാളി ആണെന്റെ പിതാമഹൻ.
Post Your Comments