Latest NewsKerala

വയനാടിന്റെ വികസനം; ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധി എം.പി വായനാട്ടിലെത്തി. വയനാടിന്റെ വികസനത്തിനായി ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ ഭിന്നത മാറ്റിവെക്കണമെന്നും രാഹുല്‍ ഗാന്ധി പറയുകയുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ റോഡ് മാര്‍ഗ്ഗമാണ് വയനാട്ടിലെത്തിയത്. ആദ്യദിവസം വയനാട് ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലൂടെ അദ്ദേഹം സന്ദർശനം നടത്തി.

Read also: രാഹുൽ ഗാന്ധിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ

തലപ്പുഴ ചുങ്കത്തെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരന്തബാധിതരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം റിലീഫ് കിറ്റുകളുടെ വിതരണവും നിര്‍വ്വഹിച്ചു. ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും വരെ കേന്ദ്ര സര്‍ക്കാരിലും കേരള സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button