തിരുവനന്തപുരം: നാലുമണിക്കൂറില്‍ തിരുവനന്തപുരത്തെ കാസര്‍കോട്ടുമായി ബന്ധിപ്പിക്കുന്ന സെമി-ഹൈസ്‌പീഡ് റെയില്‍വേ പദ്ധതിക്ക് മൂന്നാഴ്ചയ്ക്കകം കേന്ദ്രാനുമതി ലഭിക്കും. പദ്ധതിയുടെ പഠനറിപ്പോര്‍ട്ടും അലൈന്‍മെന്റും സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ച് റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. കേന്ദ്രാനുമതി ലഭിച്ചാലുടന്‍ സ്ഥലമെടുപ്പ് തുടങ്ങും. ഹെലികോപ്ടറും ഡ്രോണുകളുമുപയോഗിച്ചുള്ള അതിവേഗസര്‍വേ ഉടനുണ്ടാവും. 56,442 കോടിയാണ് പദ്ധതി ചെലവ്. 6000 കോടിയുടെ ഓഹരിയും സാങ്കേതികസഹായവും റെയില്‍വേ വാഗ്ദാനംചെയ്തു. ജി.എസ്.ടി ഇനത്തില്‍ നല്‍കേണ്ട 3000 കോടിയും റെയില്‍വേ തിരികെനല്‍കും.
Read also: രാമ ഭക്തര്‍ക്ക് തീര്‍ത്ഥാടനത്തിനായി ഇന്ത്യന്‍ റെയില്‍വേയുടെ ‘രാമായണ യാത്ര’യും ‘രാമായണ എക്‌സ്പ്രസും’
സെമി-ഹൈസ്‌പീഡ് റെയില്‍വേ പദ്ധതി കേന്ദ്ര ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉൾപ്പെടുത്തിയതോടെ ജപ്പാന്‍ ഏജന്‍സിയായ ജൈക്കയുടെ വായ്‌പയും ലഭിക്കും. 0.2 മുതല്‍ ഒരുശതമാനം വരെയാണ് അവരുടെ പലിശ. 50 വര്‍ഷംവരെ തിരിച്ചടവ് കാലാവധിയും 10 വര്‍ഷം മോറട്ടോറിയവും ലഭിക്കും.
Post Your Comments