ഹൂസ്റ്റണ്‍: അമേരിക്കൻ സന്ദർശനത്തിനെത്തിയ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഹൂസ്റ്റണില്‍ വമ്പിച്ച സ്വീകരണം. ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കുമ്മനത്തെ ക്ഷേത്രഭാരവാഹികള്‍ പൂര്‍ണ്ണ കുംഭം നല്‍കിയാണ് സ്വീകരിച്ചത്.
മുഖ്യ പൂജാരി ക്ഷേത്ര ദര്‍ശനം നടത്തിയ കുമ്മനത്തിന് തീര്‍ത്ഥവും പ്രസാദവും നല്‍കി. തുടര്‍ന്നു നടന്ന സ്വീകരണ യോഗത്തില്‍ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കുമ്മനത്തെപ്പോലെ സന്യാസ ജീവിതം നയിക്കുന്ന ഒരാളെ സ്വീകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: യുഎഇയിൽ കോടതിയിൽ നിന്നും തുഷാർ വെള്ളാപ്പള്ളിക്ക് വലിയ തിരിച്ചടി
വെറും ഭക്തനാകുക മാത്രമല്ല പ്രകൃതിയെ സ്‌നേഹിക്കണം സംരക്ഷിക്കണം എന്ന പാഠം കൂടിയാണ് ശ്രീകൃഷ്ണന്റെ ജീവിതം പകര്‍ന്നു നല്‍കുന്നതെന്നും കുമ്മനം പറഞ്ഞു. ഭൗതിക നേട്ടങ്ങള്‍ മാത്രം മനുഷ്യനെ തൃപ്തരാക്കില്ല എന്നതിന്റെ നേര്‍ചിത്രമാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന ക്ഷേത്രങ്ങളെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുന്‍ ദേശീയ വക്താവ് ബി എസ് ശാസ്ത്രി, ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യാ ഡയറക്ടര്‍ രഞ്ജിത് കാര്‍ത്തികേയന്‍, മാധ്യമ പ്രവര്‍ത്തകന്‍ പി.ശ്രീകുമാര്‍ എന്നിവരും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.
Post Your Comments