Latest NewsKerala

കാർ തിരിക്കുമ്പോൾ കാറിന് ചുറ്റും കളിച്ചു നടന്ന് കുഞ്ഞ്; ഒടുവിൽ അപകടം, മുന്നറിയിപ്പുമായി ഒരു വീഡിയോ

വീട്ടുമുറ്റത്തിട്ട് കാർ തിരിക്കുമ്പോൾ കുഞ്ഞ് കാറിന് സമീപത്തേക്ക് ഓടിയെത്തുകയും അപകടത്തിൽപ്പെടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ചർച്ചയാകുന്നു. കുട്ടികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ. കാർ തിരിക്കുമ്പോൾ ഡോറിൽ പിടിച്ചു ടയറിന്റെ അടുത്തുകൂടിയുമെല്ലാം കുട്ടി പോകുന്നതായി വിഡിയോയിൽ കാണാം. കാറിനു സമീപത്ത് കുഞ്ഞ് നിൽക്കുന്നത് ഡ്രൈവർ ശ്രദ്ധിക്കുന്നുമില്ല. അവസാനം ബംമ്പറിന് മുന്നിലെത്തിയ കുട്ടിയെ കാർ തട്ടുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടതോടെ വാഹനം നിർത്തി ഡ്രൈവർ വേഗം പുറത്തിറങ്ങി. അപ്പോഴാണ് മറ്റുള്ളവരും ഇക്കാര്യം അറിയുന്നത്.

Read also: വാഹനാപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

https://youtu.be/gwV-0rnw65U

shortlink

Related Articles

Post Your Comments

Related Articles


Back to top button