വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളി മോഷണക്കേസിൽ അറസ്റ്റിലായി. ഇന്ത്യന്‍ വംശജന് ദിനേശ് ചൗളയെ വിമാനത്താവളത്തില്‍ നിന്ന് സ്യൂട്ട്കേസ് മോഷ്ടിച്ചതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അമേരിക്കയിലെ മെംഫിസ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. 4000 ഡോളറോളം വില വരുന്ന വസ്തുക്കള്‍ ഇതുവരെ മോഷ്ടിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് വിമാനത്താവളത്തില്‍ നിന്ന് ലഗേജ് കാണാതായതായി പരാതി ലഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ചൗളയുടെ കാറില്‍ നിന്ന് മോഷണം പോയ ലഗേജ് കണ്ടെടുക്കുകയായിരുന്നു. ഇതൊടൊപ്പം മാസങ്ങള്‍ക്ക് മുമ്പ് വിമാനത്താവളത്തില്‍ നിന്ന് കാണാതായ മറ്റൊരു ലഗേജിലെ ഭാഗങ്ങളും കാറില്‍ നിന്ന് കണ്ടെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
ALSO READ: ചൈനീസ് കമ്പനിയായ ആലിബാബ ഇന്ത്യയിൽ പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിനെക്കുറിച്ച് പറയുന്നത്
മോഷണം തെറ്റാണെന്ന് അറിയാമെങ്കിലും ആ പ്രവർത്തിയിലൂടെ തനിക്ക് സന്തോഷമുണ്ടാകാറുണ്ടെന്നുമാണ് ചൗള പൊലീസിനോട് വ്യക്തമാക്കിയത്.
Post Your Comments