സംസ്ഥാനത്തെ ഡീസൽ ഓട്ടോ ഡ്രൈവർമാർക്ക് ആശ്വാസ വാർത്തയുമായി ഗതാഗത വകുപ്പ്. ഡീസൽ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റാനുള്ള കാലപരിധിയാണ് ഗതാഗത വകുപ്പ് ദീർഘിപ്പിച്ചിരിക്കുന്നത്. നേരത്തെ 15 വർഷത്തിനുള്ളിലാണ് ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റാനുള്ള കാലപരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഗതാഗത വകുപ്പിന്റെ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, ഹരിത ഇന്ധനത്തിലേക്ക് മാറാൻ 22 വർഷത്തെ കാലപരിധി ലഭ്യമാണ്.
കോവിഡ് കാലയളവിൽ രണ്ട് വർഷത്തോളം ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ തൊഴിലാളികൾക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യം പരിഗണിച്ചും, ഡീസൽ ഓട്ടോറിക്ഷകൾ ഹരിത ഇന്ധനത്തിലേക്ക് മാറ്റുവാൻ ആവശ്യമായ സൗകര്യം ലഭിക്കുന്നതിന് നേരിട്ട കാലതാമസവും കണക്കിലെടുത്താണ് പുതിയ മാറ്റം. വർഷം തോറും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ കാലാപരിധിയാണ് 15 വർഷത്തിൽ നിന്നും 22 വർഷമായി ഉയർത്തിയിരിക്കുന്നത്. അതേസമയം, ഡീസൽ ഇതര വാഹനങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.
Also Read: മുൻകോപം ചികിത്സിച്ച് മാറ്റാനായി എത്തിയ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ പിടിയിൽ
Post Your Comments