തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ കെ എസ് യു സംഘർഷം. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ മൂന്നിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മുതല്‍ തന്നെ കോളേജില്‍ സംഘര്‍ഷം ആരംഭിച്ചിരുന്നുവെന്ന് എസ്.എഫ്.ഐ പറയുന്നു. ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തത് എസ്.എഫ്.ഐ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് വഴി തെളിച്ചത്. പുറത്ത് നിന്നും കൊണ്ടുവന്ന ആയുധങ്ങളും സ്പോര്‍ട്സ് ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ടാണ് കെ.എസ്.യുക്കാര്‍ ആക്രമിച്ചത്.
ഹോക്കി സ്റ്റിക്ക്, മാരകായുധങ്ങള്‍ , ബൈക്കുകളില്‍ ഉപയോഗിക്കുന്ന ഭാഗങ്ങള്‍ എന്നിവ ഇവരുടെ വാഹനത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ക്യാമ്പസ് പരിസരത്ത് പോലീസിനെ വിന്യസിച്ചു. ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നലെ ഇവിടെ നടന്ന അക്രമത്തില്‍ നാല് കെ.എസ്,യു വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിരുന്നു.
Post Your Comments