KeralaLatest News

സെക്രട്ടറിയേറ്റിലെ ഓഫീസുകള്‍ മാറുന്നു, നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനില മുഖ്യമന്ത്രിക്ക്, ചെലവ് 80 ലക്ഷം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മന്ത്രിമാരുടെ ഓഫീസുകളുടെ സ്ഥാനം മാറുന്നു. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നില പൂര്‍ണമായും മുഖ്യമന്ത്രിയുടെ ഓഫീസാക്കി മാറ്റാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസിന് എതിര്‍ഭാഗത്തായി പ്രവര്‍ത്തിച്ചിരുന്ന മന്ത്രി എ.സി മൊയ്തീന്റെ ഓഫീസ് സെക്രട്ടറിയേറ്റ് ഒന്നാം അനക്‌സിലേക്ക് മാറ്റും.

ALSO READ: ഓണത്തെ വരവേല്‍ക്കാന്‍ ഗൃഹോപകരണ വിപണിയും

നിലവില്‍ മൂന്നാം നിലയുടെ പകുതിയും നാലാം നില പൂര്‍ണമായും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് ഓഫീസുകളും സജ്ജീകരിക്കാന്‍ 80 ലക്ഷം രൂപയോളം ചെലവ് കണക്കാക്കുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. മൂന്നാം നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സജ്ജീകരിക്കാന്‍ 39 ലക്ഷമാണ് ചെലവ് കണക്കാക്കുന്നത്.

ALSO READ: വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന അറിയിപ്പ് ഒഴിവാക്കണം;- ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ഓഫീസിന് ഒരുക്കിയിട്ടുള്ള പ്രത്യേക സുരക്ഷ മന്ത്രി മൊയ്തീന്റെ ഓഫീസിലെ സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. ഒന്നാം അനക്‌സിന്റെ അഞ്ചാം നിലയില്‍ മന്ത്രി എ.സി മൊയ്തീന്റെ ഓഫീസ് സജ്ജീകരിക്കാന്‍ ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് 12, 50,000 രൂപയും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 27,97,000 രൂപയുമാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button