KeralaLatest News

യാത്രക്കാർ ശ്രദ്ധിക്കുക : അ​ഞ്ച് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം:മം​ഗ​ലാ​പു​ര​ത്തി​നു സ​മീ​പം മ​ണ്ണി​ടി​ച്ചി​ൽ ഉണ്ടായതിനെ തുടർന്നു കൊ​ങ്ക​ണ്‍ പാ​ത വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തി​നാൽ ബു​ധ​നാ​ഴ്ച​ത്തെ അ​ഞ്ച് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം-​ഹ​സ്ര​ത് നി​സാ​മു​ദീ​ന്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ് (22655), തി​രു​വ​ന​ന്ത​പു​രം-​ഹ​സ്ര​ത് നി​സാ​മു​ദീ​ന്‍ (22633), എ​റ​ണാ​കു​ളം-​ഓ​ഖ (16338), തു​ര​ന്തോ എ​ക്സ്പ്ര​സ് (12224), പൂ​ന-​എ​റ​ണാ​കു​ളം സൂ​പ്പ​ര്‍​ഫാ​സ്റ്റ് (22150 ) എ​ന്നി ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെ​യി​ല്‍​വേ അറിയിച്ചു. അതോടൊപ്പം തന്നെ വ്യാ​ഴാ​ഴ്ച​ത്തെ കൊ​ച്ചു​വേ​ളി-​ഭാ​വ്ന​ഗ​ര്‍ എ​ക്സ്പ്ര​സ് (19259), വെ​ള്ളി​യാ​ഴ്ച​ത്തെ എ​റ​ണാ​കു​ളം-​പൂ​ന സൂ​പ്പ​ര്‍​ഫാ​സ്റ്റ് (22149), കൊ​ച്ചു​വേ​ളി-​ഇ​ന്‍​ഡോ​ര്‍ (19331 ), ശ​നി​യാ​ഴ്ച​ത്തെ തു​ര​ന്തോ എ​ക്സ്പ്ര​സ് (12284 ) എ​ന്നി​വ​യും റ​ദ്ദാ​ക്കി.

Also read : വ്യോമപാത പൂർണമായി അടക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാന്‍

നേ​ത്രാ​വ​തി, മം​ഗ​ള എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ള്‍ ബു​ധ​നാ​ഴ്ച ഷൊ​ര്‍​ണൂ​ര്‍, പോ​ത്ത​ന്നൂ​ര്‍ വ​ഴി​യാ​യി​രി​ക്കും സ​ര്‍​വീ​സ് ന​ട​ത്തു​ക. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.15-ന് ​പു​റ​പ്പെ​ടേ​ണ്ട കൊ​ച്ചു​വേ​ളി-​അ​മൃ​ത്സ​ര്‍ എ​ക്സ്പ്ര​സ് രാ​ത്രി ഏ​ഴി​നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button