മുംബൈ : റിസര്‍വ് ബാങ്കിന് മുന്നറിയിപ്പുമായി മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. കരുതല്‍ ധനശേഖരം കേന്ദ്ര സർക്കാരിന് കൈമാറുന്നത് ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയേക്കുമെന്നും റേറ്റിംഗ് താഴ്ത്തുന്നത് രാജ്യത്തെ മൊത്തം സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്നു രാജന് പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ മൂന്ന് എ റേറ്റിംഗ് താഴുന്നത് വലിയ അപകടത്തിനു കാരണമാകും. ഇപ്പോള്‍ പ്രശ്നമായില്ലെങ്കിലും പിന്നീട് റേറ്റിംഗ് താഴ്ത്താന്‍ പോലും ഈ നടപടി വഴിതെളിച്ചേക്കാം. അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് രാജ്യത്തിന്റെ കേന്ദ്ര ബാങ്കിന്റെ കൂടിയ റേറ്റിംഗ് വളരെ പ്രധാനമാണ്. റിസര്‍വ് ബാങ്കിന്റെ ലാഭവും അധികകരുതലും മാത്രമേ സര്‍ക്കാരിനു കൈമാറാവൂ താന്‍ ഗവര്‍ണറായിരുന്ന മൂന്നു വര്‍ഷം അതുവരെയുള്ള ഏറ്റവും കൂടിയ ഡിവിഡന്റ് ആണ് സര്‍ക്കാരിന് നല്‍കിയത്. അതല്ല പ്രശ്നം. ലാഭത്തേക്കാളേറെ കൊടുക്കരുതെന്നു മാലിഗാം സമിതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും രഘുറാം രാജൻ വ്യക്തമാക്കി.
Post Your Comments