ന്യൂഡല്‍ഹി: കടലിനടിയിലൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശീലനം ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്ക് നല്‍കുന്നതായി റിപ്പോര്‍ട്ടുണ്ടെന്ന് നാവികസേനാ മേധാവി. നാവിക സേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരര്‍ ഇത്തരം ആക്രമണത്തിന് പരിശീലനം നേടുന്നുവെന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ കടല്‍വഴിയുള്ള എന്തുതരത്തിലുമുള്ള ഭീഷണിയും നേരിടാന്‍ നാവികസേന സജ്ജമാണെന്നും അഡ്മിറല്‍ കരംബിര്‍ സിങ് വ്യക്തമാക്കി.
Read also: ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയതായി സൂചന, സംഘത്തില്‍ മലയാളിയും; ജാഗ്രതാ നിര്‍ദേശം
ജെയ്‌ഷെ മുഹമ്മദിന്റെ മുങ്ങല്‍ വിദ്ഗദരായ ചാവേറുകള്‍ പരിശീലനം നേടുന്നുവെന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്തുതരത്തിലുമുള്ള സാഹസങ്ങളും പരാജയപ്പെടുത്താന്‍ നാവിക സേന നിതാന്ത ജാഗ്രത പുലര്‍ത്തുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും അഡ്മിറല്‍ കരംബിര്‍ സിങ് പറയുകയുണ്ടായി. കടല്‍വഴിയുള്ള നുഴഞ്ഞുകയറ്റമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments