Latest NewsKerala

ഇന്ന് നിർണായക ദിവസം, കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിധി കാത്ത്‌ മധ്യ കേരളം

കോട്ടയം: കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ രണ്ട് ഹർജികളിൽ നിർണായക വിധി ഇന്ന്. ജോസ് കെ മാണി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് തടഞ്ഞുള്ള കോടതി ഉത്തരവ് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കട്ടപ്പന സബ്കോടതിയാണ് ഇന്ന് വധി പറയുന്നത്.

ALSO READ: വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന അറിയിപ്പ് ഒഴിവാക്കണം;- ഹൈക്കോടതി

എന്നാൽ ജോസഫ് പക്ഷം വിളിച്ച്‌ ചേര്‍ത്ത സ്റ്റിയറിംഗ് കമ്മിറ്റി യോഗം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗത്തിന്‍റെ മറ്റൊരു ഹര്‍ജിയില്‍ കോട്ടയം മുന്‍സിഫ് കോടതിയും ഇന്ന് വിധി പറയും.

ALSO READ: സ്വന്തം ശാഖയ്ക്ക് പുറത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനവുമായി എസ്ബിഐ 

പിജെ ജോസഫ് വിഭാഗം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് ഭരണഘടന വിരുദ്ധമാണ് ചൂണ്ടിക്കാട്ടി തൊടുപുഴ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരുന്നു. കേസ് തീര്‍പ്പാക്കുന്നതുവരെയായിരുന്നു സ്റ്റേ. ഇതിന് പിന്നാലെ സ്റ്റേയ്ക്കെതിരെ ജോസ് കെ മാണി വീണ്ടും കോടതിയെ സമീപിച്ചു. എന്നാല്‍ ഹരജി പരിഗണനയിലിരിക്കെ തൊടുപുഴ മുന്‍സിഫ് മജിസ്ട്രേറ്റ് കേസില്‍ നിന്നും പിന്‍മാറുകയായിരുന്നു. എന്നാല്‍ ഇടുക്കി മുന്‍സിഫ് കോടതിയും സ്റ്റേ തുടരുകയായിരിന്നു. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി നല്‍കിയ അപ്പീലിലാണ് കട്ടപ്പന സബ് കോടതി ഇന്ന് ഉത്തരവ് പറയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button