ന്യൂഡല്‍ഹി: കുടുംബ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 18കാരന്‍ കുത്തേറ്റ് മരിച്ചു. കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പുരിയില്‍ തിങ്കളാഴ്ചയാണ് സംഭവം. കേശോപൂര്‍ ഗ്രാമവാസിയായ മൊഹമ്മദ് റിയാസ് അന്‍സാരിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ശിവ്കുമാര്‍(22), രേഖ(27) സര്‍വേഷ്(50) എന്നിവര്‍ അറസ്റ്റിലായി. കുത്തിയ പ്രതിയുള്‍പ്പെടെ നാലുപേര്‍ ഒളിവിലാണ്. റിയാസ് അന്‍സാരിയുടെ കഴുത്തിനാണ് കുത്തേറ്റത്. കുത്തേറ്റയുടന്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട അന്‍സാരിയുടെയും കൊലപ്പെടുത്തിയ പ്രതികളുടെയും കുടുംബങ്ങള്‍ ഒരേ കെട്ടിടത്തിലാണ് താമസിക്കുന്നത്. അറസ്റ്റിലായ സര്‍വേഷിന്റെ മകന്‍ കരണിനെ അന്‍സാരിയുടെ അമ്മാവനായ നെക് മൊഹമ്മദ് മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. റിയാസ് അന്‍സാരിയുടെ സഹോദരിക്ക് നേരെ അശ്ലീലം പറഞ്ഞതിനാണ് ഇയാള്‍ കരണിനെ മര്‍ദ്ദിച്ചതെന്ന് അന്‍സാരിയുടെ കുടുംബം പറയുന്നു. ഇതേ തുടര്‍ന്ന് ഇരുകുടുംബങ്ങളും തമ്മില്‍ തര്‍ക്കമായി. ഈ വഴക്ക് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ റിയാസ് അന്‍സാരി ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇതിനിടയില്‍ രാഹുല്‍ എന്നയാളാണ് അന്‍സാരിയെ കുത്തിയത്. കുത്തിയ പ്രതി രാഹുല്‍, ജിത്തു, രാഹുല്‍ എന്ന പേരില്‍ തന്നെയുള്ള മറ്റൊരാള്‍, ദലിപ് എന്നിവര്‍ ഒളിവിലാണ്.
Post Your Comments