Festivals

വിനായക ചതുര്‍ത്ഥി വ്രതം എങ്ങനെ എടുക്കണം

ക്ഷേത്രങ്ങളിലും എല്ലാ ഹൈന്ദവ വീടുകളിലും വിഘ്‌നേശ്വരന് പ്രാധാന്യം ഏറെയാണ്. എല്ലാ തടസങ്ങളും മാറ്റാന്‍ ഗണപതിയെ ആരാധിക്കുന്നു. പൂജിക്കുന്നു എല്ലാ മംഗള കര്‍മ്മത്തിലും ആദ്യം ഗണപതി ഭഗവാനേയാണ് ആരാധിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. നമ്മുടെ ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളിലും ഗണപതി ഉപദേവനായുണ്ട്. ക്ഷേത്രങ്ങളിലെല്ലാം നിത്യേന ഗണേശ പൂജ നടക്കാറുണ്ട്. എങ്കിലും ഗണേശ ആരാധനയ്ക്ക് ഏറ്റവും വിശേഷപ്പെട്ട ദിവസം വിനായകചതുര്‍ത്ഥിയാണ്. സെപ്തംബര്‍ അഞ്ചിനാണ് ഈ വര്‍ഷത്തെ വിനായകചതുര്‍ത്ഥി.

വിനായക ചതുര്‍ത്ഥി വ്രതം
എങ്ങനെ വേണമെന്നത് എല്ലാവരുടെയും സംശയം ആണ്.
തലേ ദിവസം മുതല്‍ വ്രതം തുടങ്ങണം.
മത്സ്യമാംസാദി ഭക്ഷണം ഒഴിവാക്കി ബ്രഹ്മചര്യം പാലിക്കണം. പരമാവധി സമയം ഗണപതിയെ പ്രാര്‍ത്ഥിക്കണം.

ഗണേശപുരാണം, സഹസ്രനാമം, അഷ്ടോത്തരം എന്നിവ പാരായണം ചെയ്യുന്നത് നല്ലത്. പഴവര്‍ഗ്ഗങ്ങളോ, ലഘുഭക്ഷണമോ ആകാം. പൂര്‍ണ്ണ ഉപവാസവും നല്ലതാണ്.
ചതുര്‍ത്ഥിയുടെ പിറ്റേദിവസം രാവിലെ തീര്‍ത്ഥം സേവിച്ച് വ്രതം പൂര്‍ത്തിയാക്കണം. സ്ത്രീകള്‍ അശുദ്ധിയുടെ 7 ദിനം വ്രതമെടുക്കരുത്. വ്രതദിവസം 2 നേരവും കുളിച്ച്
ക്ഷേത്രദര്‍ശനം നടത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button