ഇടുക്കി: പ്ലസ് വണ്‍ ഓണപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ഇടുക്കിയിലെ എട്ട് സ്കൂളുകളിൽ ചോർന്നെന്നാണ് റിപ്പോർട്ട്. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്സിന്‍റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ശേഷം ഒരു മണിക്കൂർ വൈകി ഹിസ്റ്ററിയുടെ ചോദ്യക്കടലാസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകിയാണ് അദ്ധ്യാപകർ പരീക്ഷ നടത്തിയത്. പ്ലസ് വൺ പരീക്ഷയുടെ ചോദ്യപ്പേപ്പർ കൈകാര്യം ചെയ്യുന്നതിൽ അധികൃതർക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ചോര്‍ച്ചയ്ക്ക് കാരണം.
Also read : ‘ദാ ഇതും കൂടി ‘- മുഖ്യമന്ത്രിക്ക് കമ്മല്‍ ഊരി നല്‍കി കൊച്ചുമിടുക്കി
അധ്യാപകർ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ ബന്ധപ്പെട്ടപ്പോൾ ഹിസ്റ്ററി ചോദ്യപ്പേപ്പർ സ്കൂളിലേക്ക് ഇമെയിൽ ചെയ്തു നൽകി. ഇത് സ്കൂളിൽ വച്ച് തന്നെ പ്രിന്‍റെടുത്ത് കുട്ടികൾക്ക് നൽകി 11 മണിക്ക് പരീക്ഷ ആരംഭിച്ചു. വൈദ്യുതിയില്ലാതിരുന്ന മലയോര മേഖലകളിലെ സ്കൂളുകളിൽ ചോദ്യങ്ങൾ ബോർഡിൽ എഴുതി നൽകിയാണ് പരീക്ഷ നടത്തിയത്. അതേസമയം ചോദ്യപ്പേപ്പർ ചോർച്ച അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
Post Your Comments